ഡെങ്കിപ്പനി: ഫോഗിംഗ് നടത്തി
1548796
Thursday, May 8, 2025 2:01 AM IST
ചെറുപുഴ: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത ചെറുപുഴ പഞ്ചായത്ത് അഞ്ചാം വാർഡിലെ ചുണ്ട പുഴയോരത്തും, തിരുമേനിയിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ ചുണ്ടയിലും തിരുമേനിയിലും രണ്ടാൾക്ക് വീതമാണ് ഡെങ്കിപ്പനി ബാധിച്ചത്.
പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചെറുപുഴ പഞ്ചായത്തിന്റെയും നേതൃത്വതിൽ തളിപ്പറമ്പ് ഡിവിസി യൂണിറ്റിന്റെ സഹകരണത്തോടെ രോഗബാധിത മേഖലകളിൽ കൊതുക് നശീകരണത്തിനായി ഫോഗിംഗ് നടത്തി. കൊതുക് കൂത്താടി പരിശോധന, ഹെൽത്ത് സ്ക്വാഡ് നേതൃത്വതിൽ ഗൃഹ സന്ദർശനം, കൊതുക് ഉറവിട നശീകരണം എന്നിവ നടത്തി.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് അംഗം കെ.ഡി. പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്, എൽ.എസ്. അശ്വതി, ആര്യ രാജപ്പൻ, തളിപ്പറമ്പ് ഡിവിസി യൂണിറ്റിലെ പി. രാജീവൻ, രാജേഷ്കുമാർ, ഇ. പ്രസന്ന, വി. സിന്ധു, ആശ വർക്കർ എം. രജിത എന്നിവർ നേതൃത്വം നൽകി.
പ്രവർത്തനങ്ങൾ വിലയിരുത്താനും ആസൂത്രണം ചെയ്യാനുമായി ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകരുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അറിയിച്ചു.