നിവേദനം നല്കി
1548798
Thursday, May 8, 2025 2:01 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പുഷ്പഗിരിയിൽ നഗരസഭ നിർമിക്കുന്ന സ്പോർട്ട്സ് കോംപ്ലക്സിന് സിഎംഐ വൈദികൻ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതർ നിവേദനം നൽകി.
ഫൊറോന വികാരി ഫാ. മാത്യു ആശാരിപറമ്പിലിന്റെ നേതൃത്വത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാറിനാണ് നിവേദനം നൽകിയത്. ടി.എസ്. ജയിംസ് മരുതാനിക്കാട്ട്, സിബി പരിയാനിക്കൽ, ഒ.സി. തോമസ് എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. 40 വർഷം മുമ്പ് സിഎംഐ സഭ തളിപ്പറമ്പ് പഞ്ചായത്തിന് സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നത്.