ഇ​രി​ട്ടി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് തൊ​ര​പ്പ​ൻ സ​ന്തോ​ഷ് കാ​ക്ക​യ​ങ്ങാ​ട് മേ​ഖ​ല​യി​ൽ എ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തോ​ടെ ജ​ന​ങ്ങ​ളൊ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ തൊ​ര​പ്പ​ൻ സ​ന്തോ​ഷ് മു​ഴ​ക്കു​ന്ന് ഭാ​ഗ​ത്ത് എ​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. പ​ക​ൽ സ്ഥ​ലം ക​ണ്ടെ​ത്തി രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് തൊ​ര​പ്പ​ന്‍റെ രീ​തി. ഭി​ത്തി തു​ര​ന്ന് അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​യാ​ൾ തൊ​ര​പ്പ​ൻ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

വെ​ള്ള​ർ​വ​ള്ളി ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ല​ട​ക്കം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള സ​ന്തോ​ഷ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണ്. ഇ​യാ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ർ അ​ടി​യ​ന്ത​ര​മാ​യി മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക. ഫോ​ൺ: 0490 2458200.