നഴ്സസ് വാരാഘോഷത്തിനു തുടക്കം
1548539
Wednesday, May 7, 2025 2:05 AM IST
കണ്ണൂർ: ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 205ാമത് ജൻമദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന നഴ്സസ് വാരാഘോഷത്തിന് തുടക്കമായി. വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ജില്ലാ ആശുപത്രിയിലേക്ക് വിളംബര റാലി നടത്തി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാനേജർ സജിത്ത്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു
ജില്ലാ ആശുപത്രിയിൽ ജില്ലാ നഴ്സിംഗ് ഓഫീസർ വി.എസ്. ശ്രീദേവി പതാക ഉയർത്തി. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി നിർവഹിച്ചു. ഡിഎംഒ ഡോ.എം. പിയൂഷ് നന്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ എംസിഎച്ച് ഓഫീസർ ടി.ജി. പ്രീത പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.ഷാജ്, കണ്ണൂർ ഗവ. സ്കൂൾ ഓഫ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ എൻ.ജെ. സോളി, നഴ്സിംഗ് സൂപ്രണ്ടുമാരായ വി.വി.മാലതി, പി.ജെ.ലൂസി, സിന്ധു രാജേഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ. അനിൽകുമാർ, വി.എസ്. ശ്രീദേവി, എസ്. ജയശ്രീ, കെ.എൻ.രമണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കത്തോസ കോളജ് ഓഫ് നഴ്സിംഗ് വിദ്യാർഥികൾ തുടർന്ന് നഴ്സസ് ഡേ തീം അവതരിപ്പിച്ചു.
നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി നഴ്സിംഗ് വിദ്യാർഥികൾ ഇന്ന് പിലാത്തറയിലെ പുരധിവാസ കേന്ദ്രമായ ഹോപ്പ് സന്ദർശിച്ച് സേവനം ചെയ്യും. സ്കൂൾ ഓഫ് നഴ്സിംഗിൽ ക്വിസ് മത്സരവും നടത്തും.
വിവിധ ദിവസങ്ങളിലായി വിവിധ മത്സരങ്ങൾ സെമിനാർ എന്നിവയും നടക്കും. 12ന് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളജിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിക്കും. സിനിമാ നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരിക്കും.