മാർ ജോസഫ് പാംപ്ലാനിക്കെതിരെയുള്ള നീക്കം അപലപനീയം
1549107
Friday, May 9, 2025 2:23 AM IST
തലശേരി: എറണാകുളം-അങ്കമാലി അതിരൂപതയുടെ വികാരി സ്ഥാനം ഏറ്റെടുത്ത മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള നീക്കം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. പ്രശ്നങ്ങൾ പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. ഇവർക്കെതിരേ സഭാ നിയമമനുസരിച്ച് കടുത്ത നടപടിയും രാജ്യത്തിന്റെ പൊതുനിയമം അനുസരിച്ചുള്ള നടപടികളും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
ആർച്ച്ബിഷപ്പിനെ മാനസികമായി തകർക്കാനാണ് അന്യായമായ ഈ ശ്രമങ്ങളെന്നും യോഗം അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയാങ്കൽ, ഷിനോ പാറയ്ക്കൽ, സെക്രട്ടറിമാരായ ജയിംസ് മാനുവൽ, ജോണി തോമസ് വടക്കേക്കര, സിജോ കണ്ണേഴത്ത്, ജോർജ് കാനാട്ട്, വർഗീസ് പള്ളിച്ചിറ, ഫൊറോന പ്രസിഡന്റുമാരായ ബെന്നി തുളുമ്പൻമാക്കൽ, സാജു പടിഞ്ഞാറേട്ട്, സ്റ്റീഫൻ കീച്ചരിക്കുന്നൽ, ജോണി തോലമ്പുഴ, ജയ്സൺ അട്ടാറമാക്കൽ, ജോസഫ് മാത്യു കൈതമറ്റം, ജോളി എരിഞ്ഞേരിയിൽ, ബെന്നി ജോൺ, മാത്യു വള്ളോംകോട്ട് എന്നിവർ പ്രസംഗിച്ചു.