വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു
1548770
Thursday, May 8, 2025 12:44 AM IST
ഇരിട്ടി: ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വള്ളിത്തോട് സ്വദേശിയും അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയുമായ കെ. മുഹമ്മദ് സ്വബീഹ് (17) ആണ് മരിച്ചത്.
ഏപ്രിൽ 17ന് രാത്രി വള്ളിത്തോടിലായിരുന്നു അപകടം. സ്വബീഹും ബന്ധു റസീമും സഞ്ചരിച്ച സ്കൂട്ടർ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. കല്ലനാട്ടി ഇബ്രാഹിം-അഫ്സത്ത് ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹമ്മദ് സഹൽ, മുഹമ്മദ് സിമാക്.