വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി
1548254
Tuesday, May 6, 2025 2:28 AM IST
കാർത്തികപുരം: സർവീസ് സെന്റർ ഉടമ ഇസ്മയിലിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാര വ്യവസായി ഏകോപന സമിതി കാർത്തികപുരം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി.
യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സന്തോഷ് കുമാർ, മേഖലാ പ്രസിഡന്റ് എം.എ.ജോൺസൺ , യൂണിറ്റ് സെക്രട്ടറി ജോഷി മൈലപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും എതിരേയുള്ള ആക്രമണങ്ങളിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.