ജോസ്മൗണ്ട് സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ തുടങ്ങി
1548253
Tuesday, May 6, 2025 2:28 AM IST
പയ്യാവൂർ: കുഞ്ഞിപ്പറമ്പ് ജോസ്മൗണ്ട് ഇടവകയിലെ സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാൾ തുടങ്ങി. വികാരി ഫാ. വർഗീസ് കുന്നത്ത് കൊടിയേറ്റി. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, നൊവേന, സെമിത്തേരി സന്ദർശനം എന്നിവയ്ക്ക് ഫാ.ജോസഫ് ചാത്തനാട്ട് കാർമികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം നാലിന് ജപമാല, തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. ലൂക്കോസ് മറ്റപ്പിള്ളിൽ കാർമികനാകും.
ഫാ. മനോജ് കൊച്ചുപുരയ്ക്കൽ വചന സന്ദേശം നൽകും. ഏഴിന് ടൗൺ പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം, എട്ടിന് മ്യൂസിക്കൽ നൈറ്റ് ഗാനമേള. നാളെ വൈകുന്നേരം നാലിന് ജപമാല, ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് ഫാ. ജോസഫ് റാത്തപ്പിള്ളിൽ കാർമികത്വം വഹിക്കും. ഗ്രോട്ടോ ചുറ്റി പ്രദക്ഷിണം, സമാപനാശീർവാദം, നേർച്ചഭക്ഷണം എന്നിവയോടെ തിരുനാൾ സമാപിക്കും.