പ​യ്യ​ന്നൂ​ര്‍: ക​ഞ്ചാ​വു​മാ​യി സി​നി​മ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ല്‍. പ​യ്യ​ന്നൂ​ർ ക​ണ്ട​ങ്കാ​ളി റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന എ​ന്‍. ന​ദീ​ഷ് നാ​രാ​യ​ണ​നാ​ണ്(31) എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പ​യ്യ​ന്നൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ട​ങ്കാ​ളി റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്. ഇ​യാ​ള്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​യാ​ളി​ല്‍​നി​ന്ന് 115 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ എ​ക്‌​സൈ​സ് സം​ഘം എ​ന്‍​ഡി​പി​എ​സ് വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി.​വി. ക​മ​ലാ​ക്ഷ​ന്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​കെ. വി​നോ​ദ്, വി.​വി. ഷി​ജു, എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ കെ.​ശ​ര​ത്ത്, കെ.​വി​നീ​ഷ്, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ടി.​വി. ജൂ​ന എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍​ഗോ​ള്‍​ഡു​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ അ​സി.​ഡ​യ​റ​ക്ട​റാ​യും അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും ഇ​യാ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.