ആശമാരുടെ രാപ്പകൽ സമരയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നല്കി
1548786
Thursday, May 8, 2025 2:01 AM IST
കണ്ണൂർ: ആശാസമരം ഒത്തുതീർക്കാൻ സർക്കാർ അടിയന്തരമായി സമവായമുണ്ടാക്കാൻ ഇടപെടണമെന്ന് പ്രശസ്ത കവി മാധവൻ പുറച്ചേരി ആവശ്യപ്പെട്ടു. മേയ് അഞ്ചിന് കാസർഗോഡ് നിന്നാരംഭിച്ച ആശമാരുടെ രാപ്പകൽ സമരയാത്രയുടെ കണ്ണൂർ ജില്ലാ പര്യാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിലെത്തിയ സമരയാത്രയെ കെ-റെയിൽ സമരനായികമാരായ പി. പദ്മിനി, യശോദാമ്മ എന്നിവർ ക്യാപ്റ്റൻ എം.എ. ബിന്ദുവിനെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് സമരയാത്ര പ്രകടനമായി പെരുമ്പയിൽ എത്തിച്ചേർന്നു.
സ്വാഗത സംഘം ചെയർമാൻ കെ. ജയരാജ് സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സമാഹാരിച്ച സംഭാവന സാമൂഹ്യ പ്രവർത്തക എം. സുൽഫത്ത് സമരയാത്രയ്ക്ക് നല്കി.