കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മയക്കു മരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ
1548257
Tuesday, May 6, 2025 2:28 AM IST
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കു മരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. കൊളച്ചേരി മെച്ചാൽ വീട്ടിൽ കെ.പി. സജ്ഫീർ (40), തലശേരി ശാന്തി മൻസിലിൽ എ. റിയാസ് (46) എന്നിവരേയാണ് കണ്ണൂർ സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 6.28 ഗ്രാം മെത്തഫിറ്റാമിൻ ആണ് പിടികൂടിയത്.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഓഫീസി ലെ പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പി.പി. സുഹൈലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പരിശോധന. പിടികൂടിയ സംഘത്തിൽ അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ് തൂനോളി, പി.കെ. അനിൽകുമാർ, ആർ.പി. അബ്ദുൾ നാസർ, നിസാർ കൂലോത്ത്, ബി. നസീർ, എം.കെ. സന്തോഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി.പി. സുഹൈൽ, പി. ജലീഷ്, എൻ രജത് കുമാർ തുടങ്ങിയവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.