കല്യാണവീട്ടിലെ ജോലിക്കിടയിൽ ഷോക്കേറ്റ് ഇലക്ട്രീഷൻ മരിച്ചു
1548771
Thursday, May 8, 2025 12:44 AM IST
തലശേരി: കല്യാണവീട്ടിലെ ജോലിക്കിടയിൽ ഷോക്കേറ്റ് ഇലക്ട്രീഷൻ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് പാനൂരിനടുത്ത മൊകേരിയിലാണ് സംഭവം.
എലാങ്കോട് പാലത്തായി പുഞ്ചവയലിലെ ഗുരിക്കള പറമ്പത്ത് ഉനൈസാണ് (29) മരിച്ചത്. ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്ന ഉനൈസ് ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉനൈസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൾ റഹ്മാൻ - സുലൈഖ ദമ്പതികളുടെ മകനാണ്. റസ്നയാണ് ഭാര്യ. റിഫ ഏക മകളാണ്. സഫ്വാൻ സഹോദരനാണ്.