അസംബ്ലി പന്തൽ ഉദ്ഘാടനം
1548258
Tuesday, May 6, 2025 2:28 AM IST
ഇരിട്ടി: 12 ലക്ഷം രൂപ ചെലവഴിച്ച് പിതാവിന്റെ സ്മരണയ്ക്കും വിളക്കോട് ഗവ.യുപി സ്കൂളിൽ നൂറാം വാർഷിക ഉപഹാരമായും മക്കൾ തയാറാക്കിയ മായൻ ഹാജി സ്മാരക അസംബ്ലി പന്തലിന്റെ ഉദ്ഘാടനം വി. ശിവദാസൻ എംപി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. വിനോദ്, ടി.പി. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, സി.കെ.ചന്ദ്രൻ, ബി. മിനി, ഷഫീന മുഹമ്മദ്, പിടിഎ പ്രസിഡന്റെ സി. ഹുസയിൻ, സി.കെ.റസാഖ്, എം.പി.അബ്ദുൽ മജീദ്, പ്രധാന അധ്യാപകൻ എം.പി.സിറാജുദ്ദീൻ, കെ.സി. മുനീർ എന്നിവർ പ്രസംഗിച്ചു.