67,778 പേര്‍ക്ക് ജീവിതശൈലി രോഗ സാധ്യത
1573941
Tuesday, July 8, 2025 1:50 AM IST
കാഞ്ഞങ്ങാട്: ആര്‍ദ്രം മിഷന് ഒന്നാംഘട്ടം വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ 30 വയസിനു മുകളില്‍ പ്രായുള്ള ആള്‍ക്കാരില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ 67,778 പേര്‍ക്ക് ജീവിതശൈലി രോഗ സാധ്യത കണ്ടെത്തി.
52,302 പേര്‍ക്ക് പരിശോധന പൂര്‍ത്തിയാക്കി. 16,646 പേര്‍ക്ക് രക്തസമ്മര്‍ദ്ദവും 1811 പേര്‍ക്ക് പ്രമേഹവും കണ്ടെത്തി. ഒന്നാം ഘട്ടത്തില്‍ 87 ശതമാനം സര്‍വേ പൂര്‍ത്തീകരിച്ചു.
രണ്ടാംഘട്ടത്തില്‍ 185 917 പേര്‍ക്ക് ജീവിതശൈലിരോഗ സാധ്യത കണ്ടെത്തുകയും 32516 പേരുടെ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. 7323 പേര്‍ക്ക് പുതുതായി രക്തസമ്മര്‍ദ്ദം 988 പേര്‍ക്ക് പുതുതായി പ്രമേഹവും കണ്ടെത്തി.
ജീവിതശൈലി രോഗങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് പോപ്പുലേഷന്‍ ബേസ്ഡ് സ്ക്രീനിംഗ്, അഥവാ വാര്‍ഷിക ആരോഗ്യ പരിശോധന. പദ്ധതിയുടെ ഭാഗമായി 30 വയസിനു മുകളിലുള്ള എല്ലാ വ്യക്തികളിലും പരിശോധനനടത്തി ജീവിതശൈലി രോഗങ്ങളും അവയ്ക്ക് വഴിവയ്ക്കുന്ന കാരണങ്ങളും കണ്ടെത്തുന്നു.
ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ നേരിട്ടു വീടുകളില്‍ എത്തി വിവരശേഖരണം നടത്തും. ശേഖരിച്ച വിവരങ്ങള്‍ ഇ-ഹെല്‍ത്ത് പ്ലാറ്റ്ഫോമിലൂടെയാണ് രേഖപ്പെടുത്തുക. ഇതിനായി ശൈലി എന്ന പ്രത്യേക ആപ്പ് സംവധാനവും ഒരുക്കിയിട്ടുണ്ട്.