ബിജെപി മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗം
1573942
Tuesday, July 8, 2025 1:50 AM IST
കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം.
എൽഐസി ഓഫീസിന് മുന്നില്‍ വെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി വി.കെ. സജീവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, നേതാക്കളായ സവിത ടീച്ചര്‍, വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവർ നേതൃത്വം നല്കി.