ലഹരിവിരുദ്ധ സെമിനാറും ഒപ്പുമരവും
1573630
Monday, July 7, 2025 1:24 AM IST
പടിമരുത്: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ലഹരിവിരുദ്ധ സെമിനാര്‍ രാജപുരം ഇന്‍സ്പെക്ടര്‍ പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മറ്റി ചെയര്മാന് ഫാ. ജോണ്സണ് വേങ്ങപറമ്പില്‍ അധ്യക്ഷതവഹിച്ചു. എസ്ഐ പ്രദീപ്കുമാര്‍ ക്ലാസെടുത്തു.
ആഘോഷ കമ്മറ്റി കണ്‍വീനര്‍ വില്‍സണ്‍ തരണിയില്‍ സ്വാഗതവും സണ്ഡേസ്ക്കൂള് ഹെഡ്മാസ്റ്റര് ജോണി പാലനില്‍ക്കും തൊട്ടിയില്‍ നന്ദിയും പറഞ്ഞു.
സെന്‍ വെളളുക്കുന്നേല്‍, സുനില്‍ വരിക്കപ്ലാക്കല്‍, പ്രിന്‍സ് പാമ്പയ്ക്കല്‍, വിനോദ് ചെത്തിക്കത്തോട്ടത്തില്‍, റെജി നാഗമറ്റം, സണ്ണി ഉണ്ണാണ്ടന്‍പറമ്പില്‍, അനൂപ് ചാത്തംകുഴയ്ക്കല്‍, രാജു മീമ്പളളി, ബേബി കണ്ടംങ്കരി, മാത്യു കൈതക്കോട്ടില്‍, സേവ്യര്‍ പാലനില്‍ക്കുംതൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്കി.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെസിവൈഎം യൂണിറ്റ് ലഹരിവിപത്തിനെതിരെ ഒപ്പുമരമൊരുക്കി.
യൂണിറ്റ് പ്രസിഡന്റ് ജിനോള്‍ പൂവനില്‍ക്കുന്നതില്‍ ഉദ്ഘാടനം ചെയ്തു.
സാന്‍ജോസ് വരിക്കപ്ലാക്കല്‍, നോയല്‍ പി. ജെയിന്, ആല്‍ബര്‍ട്ട് തീത്തയില്, ജോസഫ് ആച്ചിക്കല്‍, ക്രിസ്റ്റീന്‍ പുത്തന്‍പുരയില്‍, ആല്‍സണ്‍ ചെത്തിക്കത്തോട്ടത്തില്‍, അമല്‍ ആച്ചിക്കല്‍,ജോഷ്വ കൊളക്കാട്ടുകടിയില്, ജുവല്‍ പുന്നശേരി, സാല്‍വിന്‍ വരിക്കപ്ലാക്കല്‍, എഡ്വിൻ മരങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്കി.