പ്രീതിക്ക് വേണം, സുമനസുകളുടെ കൈത്താങ്ങ്
1573635
Monday, July 7, 2025 1:24 AM IST
ഭീമനടി: മാങ്ങോടെ പ്രീതി രാമചന്ദ്രന്റെ (40) ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഇരുവൃക്കകളും തകരാറിലായി ഒരു വർഷമായി ചികിത്സയിലാണ് പ്രീതി. ഭർത്താവ് രാമചന്ദ്രൻ വൃക്ക നൽകാൻ തയ്യാറാണ്.
ഹാർട്ട് പേഷ്യന്റായ മകന്റെ ചികിത്സയ്ക്കായി കടക്കെണിയിലായപ്പോഴാണ് ഇരുട്ടടിയായി ഭാര്യയും രോഗത്തിലായത്.
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന രാമചന്ദ്രന് ചികിത്സാ ചെലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്.
ഈ സാഹചര്യത്തിൽ പ്രീതിയുടെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമാക്കി പുതിയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ രക്ഷാധികാരിയായും കെ. രമേശൻ ചെയർമാനായും സി.വി. ശശിധരൻ കൺവീനറായും ബിനോയ് കെ. ജോൺ ട്രഷററായും ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
കേരള ഗ്രാമീൺ ബാങ്ക് നർക്കിലക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ -40406101 040184, IFSC KLGB0040406.