ഉമ്മൻ ചാണ്ടി പ്രതിഭാ പുരസ്കാര വിതരണം നടത്തി
1573627
Monday, July 7, 2025 1:24 AM IST
ചിറ്റാരിക്കാൽ: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് യൂത്ത് കോൺഗ്രസ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി പ്രതിഭാ പുരസ്കാരം നല്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയാ ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ഷോണി കലയത്താങ്കൽ, ജോർജുകുട്ടി കരിമഠം, ജോസ് കുത്തിയതോട്ടിൽ, മാത്യു സെബാസ്റ്റ്യൻ, തോമസ് മാത്യു, അഗസ്റ്റിൻ ജോസഫ്, ജോണിക്കുട്ടി ജോസ്, അലക്സ് കോണിക്കൽ, എബി പുറയാറ്റിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപകനായ ടിജോ മാത്യു ആലക്കോട് കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസെടുത്തു.