ഹ​ർ​ത്താ​ലി​ൽ അ​ക്ര​മം; ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സി​റ്റി പോ​ലീ​സ്
Friday, September 23, 2022 11:28 PM IST
കൊല്ലം: ഹ​ർ​ത്താ​ലി​ൽ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ വി​വി​ധ അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ 14 ക്രൈം ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്തു.12 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ചെ​യ്തു.
പൊ​തുഗ​താ​ഗ​തം ത​ട​സപെ​ടു​ത്തി​യ​തി​നും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ർ​ന്ന് അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെടുത്തത്. ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 5 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 7 പേ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ആ​ക്കു​ക​യും ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ട ് വീ​തം ക്രൈം ​കേ​സു​ക​ളും കൊ​ല്ലം ഈ​സ്റ്റ്, ഓ​ച്ചി​റ, അ​ഞ്ചാ​ലും​മൂ​ട്, കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ർ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഓ​രോ കേ​സു​ക​ൾ വീ​ത​വും ര​ജി​സ്റ്റ​ർ ചെ​യ്തു.
ഈ​സ്റ്റി​ൽ മൂ​ന്ന് പേ​രെ​യും അ​ഞ്ചാ​ലും​മൂ​ട്, കി​ളി​കൊ​ല്ലൂ​ർ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ​രു​ത്ത​രെ വീ​ത​വും ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ആ​ക്കി. ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന നി​യ​മ​വി​രു​ദ്ധ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ 164 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല്ലം പ​ള്ളി​മു​ക്കി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
അ​ക്ര​മ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, നി​യ​മ​ലം​ഘ​ക​ർ, ക​ട​ക​ൾ നി​ർ​ബ​ന്ധ​മാ​യി അ​ട​പ്പി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നും ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.