ഈ​റ്റ് റൈ​റ്റ് കൊ​ല്ലം; ലോ​ഗോ ഡി​സൈ​നിം​ഗ് മ​ത്സ​രം നടത്തുന്നു
Saturday, September 24, 2022 11:31 PM IST
കൊല്ലം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ​റ്റ് റൈ​റ്റ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ലോ​ഗോ ഡി​സൈ​നിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ​റ്റ് സേ​ഫ്, ഈ​റ്റ് ഹെ​ല്‍​ത്തി, ഈ​റ്റ് സ​സ്റ്റെ​യ്ന​ബി​ള്‍ പ്ര​മേ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ക​ണം ലോ​ഗോ. പ്രാ​യ​ഭേ​ദ​മ​ന്യേ പ​ങ്കെ​ടു​ക്കാം. ജി​ല്ല​യു​ടേ​താ​യ പ്ര​ത്യേ​ക​ത​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്താം.

‘ഈ​റ്റ് റൈ​റ്റ് ഹോ​ള്‍​സം' ടാ​ഗ്ലൈ​ന്‍ ഉ​ണ്ടാ​ക​ണം. പൊ​തു​ജ​ന​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ലും പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ന്ന രീ​തി​യി​ലും ഉ​ള്ള​താ​ക​ണം.തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് 5000 രൂ​പ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും. എ​ന്‍​ട്രി​ക​ള്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് വൈ​കുന്നേരം അ​ഞ്ചി​ന​കം ഡി​ജി​റ്റ​ല്‍ ഫോ​ര്‍​മാ​റ്റി​ല്‍ eatrightkollam@ gmail.com ഇ-​മെ​യി​ലി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 8943346531, 8943346532.