കൊ​ല്ലം നാ​ട​കോ​ത്സ​വം ഇ​ന്നു മു​ത​ൽ
Sunday, November 27, 2022 3:33 AM IST
കൊ​ല്ലം: കൊ​ല്ലം കോ​ർ​പ​റേ​ഷ​നും ക​ലാ​ഗ്രാ​മ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ല്ലം നാ​ട​കോ​ത്സ​വം 2022 ഇ​ന്നു തു​ട​ങ്ങും.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന‌​ട​ത്തും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡി​നും ഫെ​ല്ലോ​ഷി​പ്പി​നും അ​ർ​ഹ​രാ​യ​വ​രെ ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​ണി ബെ​ഞ്ച​മി​ൻ ആ​ദ​രി​ക്കും. ഉ​ന്ന​ത വി​ജ​യം നേ​ടി​യ ക​ലാ​ഗ്രാ​മം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ കെ.​കെ മ​ണി ആ​ദ​രി​ക്കും.
വി​ക​സ​ന​കാ​ര്യം സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​ഗീ​താ​കു​മാ​രി, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​സ്.​ജ​യ​ൻ, യു.​പ​വി​ത്ര, ജി.​ഉ​ദ​യ​കു​മാ​ർ, എ.​കെ സ​വാ​ദ്, എ​സ് സ​വി​താ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

6.30ന് ​ശാ​സ്താം​കോ​ട്ട ഇ​ടം അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ർ​ട്ടി​ക്. നാ​ളെ വൈ​കു​ന്നേ​രം 6.30-ന് ​കെ​പി​എ​സി​യു​ടെ നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി. 29ന് ​വൈ​കു​ന്നേ​രം 6.30-ന് ​അ​യ​നം നാ​ട​ക​വേ​ദി​യു​ടെ ഒ​റ്റ​വാ​ക്ക്. 30ന് ​വൈ​കു​ന്നേ​രം 6.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ ക​ട​ലാ​സി​ലെ ആ​ന. ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30-ന് ​ആ​ല​പ്പി തീ​യേ​റ്റേ​ഴ്സി​ന്‍റെ മ​ഴ ന​ന​യാ​ത്ത മ​ക്ക​ൾ. ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.30-ന് ​കോ​ട്ട​യം സു​ര​ഭി​യു​ടെ കാ​ന്തം. മൂ​ന്നി​ന് വൈ​കു​ന്നേ​രം 6.30-ന് ​ച​ങ്ങ​നാ​ശേ​രി അ​ണി​യ​റ​യു​ടെ നാ​ല് വ​രി​പാ​ത. നാ​ലി​ന് വൈ​കു​ന്നേ​രം 6.30-ന് ​ഓ​ച്ചി​റ മ​ഹി​മ​യു​ടെ പ്ര​മാ​ണി.

അ​ഞ്ചി​ന് വൈ​കു​ന്നേ​രം 6.30-ന് ​പ​ര​വൂ​ർ നാ​ട​ക​ശാ​ല​യു​ടെ പ്ര​ണ​യ പു​സ്ത​കം. ആ​റി​ന് വൈ​കു​ന്നേ​രം 6.30-ന് ​ചി​റ​യി​ൻ​കീ​ഴ് അ​നു​ഗ്ര​ഹ​യു​ടെ നാ​യ​ക​ൻ. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 6.30-ന് ​കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ വേ​ട്ട. 11ന് ​വൈ​കു​ന്നേ​രം 6.30-ന് ​വ​ട​ക​ര വ​ര​ദ​യു​ടെ മ​ക്ക​ൾ​ക്ക്. 12ന് ​വൈ​കു​ന്നേ​രം 6.30-ന് ​കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ മൂ​ക്കു​ത്തി. 13ന് ​വൈ​കു​ന്നേ​രം 6.30-ന് ​അ​മ്മ മ​ന​സ്. 14ന് ​വൈ​കു​ന്നേ​രം 6.30-ന് ​ആ​റ് വി​ര​ലു​ള്ള കു​ട്ടി എ​ന്നി​വ​യാ​ണ് നാ​ട​ക​ങ്ങ​ൾ. എ​ല്ലാ​ദി​വ​സ​വും നാ​ട​ക​ത്തി​ന് മു​ന്പ് നാ​ട​കം സം​ബ​ന്ധി​ച്ച പ്ര​മു​ഖ​രു​ടെ സം​വാ​ദ​വും സം​ഘ​ടി​പ്പി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, ഹ​ണി ബെ​ഞ്ച​മി​ൻ, ക​ലാ​ഗ്രാ​മം പ്ര​സി​ഡ​ന്‍റ് ര​വി​വ​ർ​മ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ത്മാ​ല​യം ബാ​ബു, ര​ഘു​നാ​ഥ്, ജ​ന​റ​ൽ​ക​ൺ​വീ​ന​ർ കെ.​കെ മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.