വ​നി​താ​ഡോ​ക്ട​റെ ച​വി​ട്ടി​യെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ
Sunday, November 27, 2022 11:09 PM IST
കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച വി​വ​രം അ​റി​ഞ്ഞ് ഭ​ർ​ത്താ​വ് വ​നി​താ​ഡോ​ക്ട​റെ ച​വി​ട്ടി​യെ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ട് വ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വെ​ളി​ച്ചി​ക്കാ​ല പു​തു​മ​ന വീ​ട്ടി​ൽ ശു​ഭ​യാ​ണ് ഏ​താ​നും ദി​വ​സം മു​ന്പ് ന്യൂ​റോ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് മ​ര​ണ​മ‌​ട​ഞ്ഞ​ത്. ശ​സ്ത്ര​ക്രി​യ​യെ​തു​ട​ർ​ന്ന് രോ​ഗി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​ന്നു​വെ​ന്ന് അ​റി​യി​ച്ച ശേ​ഷം രാ​ത്രി​യോ​ടെ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് വ​നി​താ ഡോ​ക്ട​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് ശു​ഭ​യു​ടെ ഭ​ർ​ത്താ​വ് ച​വി​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നി​ജ സ്ഥി​തി ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ള്ള​ക്കേ​സി​ൽ​കു​ടു​ക്കി ഡോ​ക്ട​റു​ടെ ഭാ​ഗ​ത്തെ വീ​ഴ്ച മ​റ​യ്ക്കാ​നാ​ണി​തെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.