എ​സ്എ​ൻ​ഡി​പി യു​ണി​യ​ൻ മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം നാ​ളെ
Sunday, November 27, 2022 11:09 PM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ യോ​ഗ നേ​തൃ​ത്വ ര​ജ​ത ജൂ​ബി​ലി ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും നാ​ളെ ന​ട​ത്തും. രാ​വി​ലെ 10 നാ​ണ് ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ്. ഊ​റാം​വി​ള ചൂ​ര​പോ​യ്ക​യി​ൽ യൂ​ണി​യ​ൻ വ​ക വ​സ്തു​വി​ലാ​ണ് ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ആ​ദി​ച്ച​ന​ല്ലൂ​ർ, ആ​ർ.​ശ​ങ്ക​ർ മെ​മോ​റി​യ​ൽ, പാ​രി​പ്പ​ള്ളി ഈ​സ്റ്റ് എ​ന്നീ ശാ​ഖ​ക​ളി​ലെ ര​ണ്ടു​പേ​ർ​ക്കാ​ണ് യൂ​ണി​യ​ൻ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. 
താ​ക്കോ​ൽ​ദാ​നം പു​തു​താ​യി നി​ർ​മി​ച്ച ഭ​വ​ന​ങ്ങ​ളി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ബി ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കു​മെ​ന്ന് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ ​വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.