വി​ദ്യാ​ഭ്യാ​സ മേ​ഖ​ല; തീ​രു​മാ​നം കൂ​ട്ടാ​യ ആ​ലോ​ച​ന​യി​ലൂ​ടെ മാ​ത്ര​മാ​ക​ണം: കെ.​രാ​ജു
Sunday, November 27, 2022 11:09 PM IST
പു​ന​ലൂ​ർ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ​മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് കൂ​ട്ടാ​യ ആ​ലോ​ച​ന​യി​ലൂ​ടെ മാ​ത്ര​മേ ആ​കാ​വൂ എ​ന്ന് മു​ൻ മ​ന്ത്രി കെ. ​രാ​ജു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ​ർ​ക്കാ​രോ മ​ന്ത്രി​യോ മാ​ത്ര​മ​ല്ല തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട​തെ​ന്നും കൂ​ട്ടാ​യ ച​ർ​ച്ച​യി​ലൂ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഏ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഒ​രു ത​ല​മു​റ​യെ മ​റ​ന്നു കൊ​ണ്ടു​ള്ള നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ലൂ​ർ സെ​ന്‍റ് ഗൊ​രേ​റ്റി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന തെ​ക്ക​ൻ മേ​ഖ​ലാ നേ​തൃ​സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ൻ മ​ന്ത്രി . തെ​ക്ക​ൻ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ​സ​ൺ ഏ​ബ​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വാ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി സി.​ടി. വ​ർ​ഗീ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ക്രി​സ്റ്റി ജോ​സ​ഫ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ എ​ലി​സ​ബ​ത്ത് ലി​സി, സു​മി​ത് സാ​മു​വ​ൽ, ആ​ശ ജി, ​മാ​ത്യൂ​സ് ഡാ​നി​യേ​ൽ, പ്ര​മീ​ള ജോ​ർ​ജ്, ഉ​ഷ മേ​രി ജോ​ൺ, മി​നു റ​ബേ​ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് ഇ​ന്നി​ന്‍റെ പ്ര​സ​ക്തി​യെ​പ്പ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ച്ചു. പ​താ​ക ഉ​യ​ർ​ത്ത​ൽ ഫാ. ​ക്രി​സ്റ്റി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. തെ​ന്മ​ല ഡാം, ​പ​തി​മൂ​ന്ന് ക​ണ്ണ​റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഔ​ട്ടിം​ഗ് ന​ട​ത്തി. കേ​ര​ള​ത്തി​ലെ പ​ന്ത്ര​ണ്ട് രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി 150 ൽ ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.