ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സ്
Monday, November 28, 2022 11:20 PM IST
അ​ഞ്ച​ല്‍ : അ​ഗ​സ്ത്യ​കോ​ട് 1215 -ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​പ​ത്തി​നെ​തി​രെ കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും സം​ഘ​ടി​പ്പി​ച്ച് ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ദ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഗോ​പി​നാ​ഥ​ന്‍ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ജി.​ഡി വി​ജ​യ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ന്യ​ന്‍റെ സു​ഖ ദുഃ​ഖ​ങ്ങ​ളെ അ​ന്വേ​ഷി​ച്ചു​പോ​കു​ന്ന ന​മ്മ​ള്‍ സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ക​ഴി​യ​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ അ​വ​രു​ടെ സ്വ​ഭാ​വ മാ​റ്റ​ങ്ങ​ള്‍ ന​മു​ക്ക് മ​ന​സി​ലാ​ക്കാ​നും അ​വ​രെ തി​രു​ത്താ​നും ക​ഴി​യു​വെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.
അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജി ഗോ​പ​കു​മാ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​ര​മി​ച്ച എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​ബി വി​ജ​യ​കു​മാ​ര്‍ ക്ലാ​സ് ന​യി​ച്ചു. ക​ര​യോ​ഗം സെ​ക്ര​ട്ട​റി അ​ഗ​സ്ത്യ​കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​കു​മാ​ര​ന്‍ നാ​യ​ര്‍, ഭാ​സ​ക​ര്ന്‍ പി​ള്ള, ബി​നു​ലാ​ല്‍, ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ഞ്ച​ല്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍, അ​ജി​കു​മാ​ര്‍, ഹേ​മാ​കു​മാ​രി​യ​മ്മ, വി​കാ​സ് വേ​ണു തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊല്ലം: കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് കേ​ന്ദ്ര​ത്തി​ല്‍ ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍റ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, കംപ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് വെ​യ​ര്‍ ആ​ന്‍​ഡ് നെ​റ്റ് വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ്, ഡി​പ്ലോ​മ ഇ​ന്‍ ക​ംപ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഫ​യ​ര്‍ ആ​ന്‍റ് സേ​ഫ്റ്റി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 0474 2731061.