ആ​ശ്ര​യ സ​ങ്കേ​തം ​എ​യ്ഡ്സ് ദി​ന സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Thursday, December 1, 2022 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര : ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​തം സ​ന്ദേ​ശ​റാ​ലി സം​ഘ​ടി​പ്പി​ച്ചു . എ​യ്ഡ്സ് രോ​ഗ ബാ​ധി​ത​രെ ആ​ട്ടി​യ​ക​റ്റ​രു​ത്‌ അ​വ​രെ ചേ​ർ​ത്ത് നി​ർ​ത്ത​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് ആ​ശ്ര​യ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. ദീ​പു റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.  
രോ​ഗ​കാ​ര​ണ​ങ്ങ​ളും അ​തി​ന്‍റെ പ്ര​തി​വി​ധി​ക​ളും ഒ​പ്പം രോ​ഗം ബാ​ധി​ച്ച​വ​രെ അ​ക​റ്റി നി​ർ​ത്ത​രു​തെ​ന്ന സ​ന്ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച പ്ല​ക്കാ​ർ​ഡു​ക​ളും കൈ​യി​ലേ​ന്തി​യാ​ണ് നൂ​റു​ക​ണ​ക്കി​ന് വ​രു​ന്ന ആ​ശ്ര​യ​യി​ലെ മ​ക്ക​ളും ശി​ശു​ഭ​വ​നി​ലെ കു​ട്ടി​ക​ളും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും റാ​ലി​യി​ൽ അ​ണി​ചേ​ർ​ന്ന​ത്. സ​ങ്കേ​ത​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ക​ല​യ​പു​രം ടൗ​ണി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.
ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​നി ജോ​സ്, എ.​ജി ശാ​ന്ത​കു​മാ​ർ, ജോ​ഫി ജേ​ക്ക​ബ്, ഓ​മ​ന വ​ർ​ഗീ​സ്, എം .​സ​ര​സു, ര​മ്യ വി​മ​ല, മാ​രീ​ശ്വ​രി, ക്രി​സ്റ്റോം.​എം റോ​യ് , ടി​ന്‍റു, ആ​ൽ​ബി​ൻ, അ​ജി​ത ഗീ​ത, ഷീ​ജ, ഷി​ബി സോ​മ​ൻ, ജി​നീ​ഷ്, തു​ള​സീ​ധ​ര​ൻ പി​ള്ള, മി​നി​മോ​ൾ, ചി​പ്പി, ജാ​ൻ​സി തു​ട​ങ്ങി​യ​വ​ർ റാ​ലി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.