ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി മ​ഹ​ത് ജെ.​ജോ​ൺ
Friday, December 2, 2022 11:13 PM IST
അ​ഞ്ച​ൽ: തൃ​പ്പ​ല​ഴി​കം ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി മ​ഹ​ത് ജെ.​ജോ​ൺ എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ നാ​ടോ​ടി​നൃ​ത്ത​ത്തി​നും ക​ഥ​ക​ളി​യ്ക്കും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ൻ ഈ ​പ​ത്താം ക്ലാ​സു​കാ​ര​ന് സാ​ധി​ച്ചു.
കേ​ര​ള ന​ട​ന​ത്തി​നും എ ​ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ടു വ​ർ​ഷ​മാ​യി നൃ​ത്തം പ​ഠി​യ്ക്കു​ന്നു​ണ്ട്. ഇ​തി​ൽ 11 വ​ർ​ഷ​വും ഇ​ന്ദി​രാ മു​ര​ളി ടീ​ച്ച​റാ​യി​രു​ന്നു ഗു​രു. ഇ​പ്പോ​ൾ രേ​വ​തീ ക​ലാ​ക്ഷേ​ത്ര​യു​ടെ ലാ​ൽ​കു​മാ​റാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ പി​താ​വ് ജെ.​എ​ൽ.​ജോ​ണും അ​ധ്യാ​പി​ക​യാ​യ മാ​താ​വ് ല​യ​യും പ്രോ​ത്സാ​ഹ​ന​വു​മാ​യി ഒ​പ്പ​മു​ണ്ട്. മി​ക​ച്ച ക​ലാ​പ്ര​ക​ട​ന​ത്തി​ലൂ​ടെ അ​ഭി​മാ​ന​താ​ര​മാ​യി മാ​റി​യി​രി​യ്ക്ക​യാ​ണ് മ​ഹ​ത് ജെ.​ജോ​ൺ.

അ​ക്ഷ​ര​ശ്ലോ​ക​ത്തി​ൽ ശി​വ​മം​ഗ​ല

അ​ഞ്ച​ൽ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​ക്ഷ​ര​ശ്ലോ​ക​ത്തി​ൽ ഗു​രു​വും പി​താ​വു​മാ​യ സു​നി​ൽ കു​മാ​ർ മാ​ഷി​ന്‍റെ മ​ക​ൾ ത​ന്നെ ഒ​ന്നാ​മ​ത്.
കു​റ്റി​ക്കാ​ട് സി​പി​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ശി​വ​മം​ഗ​ല​യാ​ണ് മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്. സു​നി​ൽ​കു​മാ​ർ മാ​ഷി​ന്‍റെ പാ​ലാ​ഴി അ​ക്ഷ​ര​ശ്ലോ​ക ക​ള​രി​യി​ലൂ​ടെ ല​ഭി​ച്ച ശി​ക്ഷ​ണ​മാ​ണ് പ്ര​തി​ഭ​യെ വ​ള​ർ​ത്തി​യെ​ടു​ത്ത​ത്. ഈ ​രം​ഗ​ത്ത് നി​ര​വ​ധി പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി​യ അ​ധ്യാ​പ​ക​നാ​ണ് സു​നി​ൽ​കു​മാ​ർ.