പോ​ക്സോ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Friday, December 9, 2022 11:06 PM IST
കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. ഉ​ളി​യ​ക്കോ​വി​ൽ, നി​ധി​ൻ നി​വാ​സി​ൽ ബേ​ബി രാ​ജ്(72) ആ​ണ് കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
അ​തി​ജീ​വി​ത​യു​ടെ വീ​ടു​മാ​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്താ​ണ് പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി കു​ട്ടി​യെ വീ​ട്ടി​ൽ വി​ളി​ച്ച് വ​രു​ത്തി ബ​ല​മാ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നുക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഭീ​ഷ​ണി ഭ​യ​ന്ന് വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രു​ന്ന കു​ട്ടി പി​ന്നീ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്കാ​യ് ഏ​ർ​പ്പെ​ടു​ത്തി​യ കൗ​ണ്‍​സി​ലി​ങ്ങി​നി​ട​യി​ലാ​ണ് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​ത്.
തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഈ​സ്റ്റ് പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെത്തി ​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ര​ഞ്ജു, ബാ​ല​ച​ന്ദ്ര​ൻ, എഎ​സ്ഐ ബി​ന്ദു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.