നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Monday, January 30, 2023 10:24 PM IST
കൊ​ല്ലം: ജി​ല്ലാ മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ച​വ​റ മി​നി എ​സ്റ്റേ​റ്റി​ൽ പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ചെ​യ​ർ​മാ​ൻ പി.​പി. ജോ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പ്ര​താ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഹെ​ൽ​ത്ത് കാ​ർ​ഡ്; കാ​ലാ​വ​ധി നീട്ടണം

കൊ​ല്ലം: ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, മ​റ്റ് നി​ർ​മാ​ണ യൂ​ണി​റ്റ്ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നാ​ളെ മു​ത​ൽ ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വാ​ധി മാ​ർ​ച്ച് 31 വ​രെ ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്നും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്കാ​ൻ സ്വ​കാ​ര്യ ലാ​ബു​ക​ൾ ഈ​ടാ​ക്കു​ന്ന അ​മി​ത ചാ​ർ​ജ് ത​ട​യ​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.
നി​ശ്ചി​ത തീ​യ​തി​യ്ക്ക​കം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ർ​ഡ് എ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ഹോ​ട്ട​ൽ, ബേ​ക്ക​റി മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​ന ത​ട​സം വ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും മാ​ർ​ച്ച് 31 വ​രെ ഉ​ത്ത​ര​വി​ന്‍റെ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി , ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​താ​യും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു.