ദ​ളി​ത് ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ പ​ട്ടി​ക ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ലെന്ന് കേന്ദ്രമന്ത്രി
Wednesday, February 8, 2023 11:12 PM IST
കൊ​ല്ലം: ദ​ളി​ത് ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ പ​ട്ടി​ക ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ലെന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി ഈ ​വി​ഷ​യ​ത്തി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര സാ​മൂ​ഹ്യ നീ​തി ശാ​ക്തീ​ക​ര​ണ വ​കു​പ്പ് സ​ഹ​മ​ന്ത്രി വി ​നാ​രാ​യ​ണ​സ്വാ​മി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.
ജ​സ്റ്റി​സ് രം​ഗ​നാ​ഥ് മി​ശ്ര ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെന്നും മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നുവെന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി അ​റി​യി​ച്ചു.
ഒ​പ്പം ത​ന്നെ ജ​സ്റ്റി​സ് കെ ​ജി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ൻ ആ​യു​ള്ള മൂ​ന്നം​ഗ ക​മ്മീ​ഷ​നെ ഭ​ര​ണ​ഘ​ട​ന ആ​ർ​ട്ടി​ക്കി​ൾ 341 ൽ ​ഉ​ൾ​പ്പെ​ടാ​ത്ത മ​റ്റ് മ​ത​ങ്ങ​ളി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത വ്യ​ക്തി​ക​ളെ പ​ട്ടി​ക ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും, അ​ത്ത​ര​ത്തി​ൽ പു​തി​യ വ്യ​ക്തി​ക​ളെ പ​ട്ടി​ക ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് കൊ​ണ്ട് നി​ല​വി​ലു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള​ള ഫ​ല​ങ്ങ​ൾ, പ​ട്ടി​ക ജാ​തി​യി​ൽ പെ​ട്ട​വ​ർ മ​റ്റു മ​ത​ങ്ങ​ളി​ൽ ചേ​രു​മ്പോ​ൾ അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ൾ, പാ​ര​മ്പ​ര്യ​ങ്ങ​ൾ,
സാ​മൂ​ഹി​ക​വും, പ​ദ​വി​യി​ലും മ​റ്റു രീ​തി​യി​ലും ഉ​ള്ള വി​വേ​ച​ന​ങ്ങ​ൾ , ശോ​ഷ​ണ​ങ്ങ​ൾ, പ​ട്ടി​ക ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ എ​ന്നി​വ​യു​ടെ പ​രി​ണ​ത ഫ​ല​ങ്ങ​ൾ, ക​മ്മീ​ഷ​ൻ ഉ​ചി​ത​മെ​ന്ന് തോ​ന്നു​ന്ന മ​റ്റു ചോ​ദ്യ​ങ്ങ​ൾ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ പ​രി​ശോ​ധി​ക്ക​ൽ എ​ന്നി​വ യാ​ണ് ക​മ്മീ​ഷ​ന്‍റെ ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ് എ​ന്നും മ​ന്ത്രി രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കി.
തു​ട​ർ​ന്ന് ജ​സ്റ്റി​സ് രം​ഗ​നാ​ഥ് മി​ശ്ര ക​മ്മീ​ഷ​ൻ ശു​പാ​ർ​ശ​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണമെ​ന്നും ദ​ളി​ത് ക്രി​സ്ത്യ​ൻ, ദ​ളി​ത് മു​സ്ലിം വി​ഭാ​ഗ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് സാ​മൂ​ഹ്യ​നീ​തി ല​ഭ്യ​മാ​ക്ക​ണമെ​ന്നും ഈ ​വി​ഷ​യം സ​ഭ നി​ർ​ത്തി​വെ​ച്ച് ച​ർ​ച്ച ചെ​യ്യ​ണമെന്നും എം ​പി ആ​വ​ശ്യ​പ്പെ​ട്ടു.മാ​റി​വ​രു​ന്ന സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ സാ​മൂ​ഹ്യ​നീ​തി​യ്ക്കു​ള്ള അ​വ​കാ​ശ​ത്തെ അ​വ​ഗ​ണി​ക്കാ​ൻ നോ​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മ​നു​ഷ്യ വി​രു​ദ്ധ സ​മീ​പ​നം ആ​ണെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം ദ​ളി​ത് വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ തു​റ​ന്നു കാ​ട്ടു​ന്നുവെന്നും എം ​പി ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.