യു​വ​തി​ക്കൊ​പ്പം ബൈ​ക്കി​ലെത്തിയ യു​വാ​വ് ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി മ​രി​ച്ചു
Tuesday, April 16, 2024 10:46 PM IST
കു​ണ്ട​റ: യു​വ​തി​ക്കൊ​പ്പം ബൈ​ക്കി​ൽ വ​ന്ന യു​വാ​വ് ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി മ​രി​ച്ചു. ഒ​പ്പം വ​ന്ന യു​വ​തി പാ​ല​ത്തി​ൽ നി​ന്ന് നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച് ആ​ളു​ക​ളെ കൂ​ട്ടി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു​സം​ഭ​വം.

നെ​ടു​മ്പ​ന പ​ഴ​ങ്ങാ​ലം മു​രു​കാ​ല​യം അ​മ്പ​ല​ത്തി​നു​സ​മീ​പം കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ​സ് ക​റി​യാ​ച്ച​ന്‍റെ​യും ഷൈ​നി കു​ഞ്ഞു​മോ​ന്‍റെ​യും മ​ക​ൻ ഗ്രേ​യ്സ​ൺ കു​ഞ്ഞു​മോ​ൻ (22) ആ​ണ് മ​രി​ച്ച​ത്. യു​വാ​വും യു​വ​തി​യും കു​ണ്ട​റ ആ​ശു​പ​ത്രി മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റൗ ​വി​ല്പ​ന കേ​ന്ദ്ര​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ്.

യു​വ​തി​യെ അ​വ​ശ നി​ല​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വ​തി ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​സ്കാ​രം ഇ​ന്ന് 12ന് ​ക​രി​പ്ര കാ​രി​ക്ക​ൽ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.