തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ പെ​രി​ങ്ങ​ര​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ വീ​ട്ടി​ല്‍ നി​ന്നും വ​യോ​ധി​ക അ​ട​ക്ക​മു​ള്ള ആ​റം​ഗ കു​ടും​ബ​ത്തെ അ​ഗ്‌​നി ര​ക്ഷാ​സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.

പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ ചാ​ത്ത​ങ്ക​രി വൈ​എം​സി​എ​യ്ക്കു സ​മീ​പം പു​തു​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ റോ​സ​മ്മ ആ​ന്‍​ഡ്രൂ​സ് (86 ), മ​ക്ക​ളാ​യ ആ​ലീ​സ് രാ​ജു (53), ജോ​യ് മോ​ന്‍ (46), ജോ​യി​യു​ടെ ഭാ​ര്യ ജോ​ളി ജോ​യ്, ജോ​യ് മോ​ന്‍റെ മ​ക്ക​ളാ​യ ജോ​യ​ല്‍ ജോ​യ് (14), റീ​മ ജോ​യ് (15) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ തി​രു​വ​ല്ല​യി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വീ​ട്ടി​ല്‍ നി​ന്നും ഡി​ങ്കി ബോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. അ​ഗ്‌​നി ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷി​ത​രാ​യി പൊ​ടി​യാ​ടി​യി​ല്‍ എ​ത്തി​ച്ച കു​ടും​ബം ബ​ന്ധുവീ​ട്ടി​ലേ​ക്ക് പോ​യി.