കർഷക ദിനത്തിൽ കർഷകരെ ആദരിച്ച് ഇൻഫാം-ക്രിസ്
1584708
Monday, August 18, 2025 11:49 PM IST
മുഹമ്മ: പ്രതിസന്ധികളെ അവഗ ണിച്ച് കുട്ടനാട്ടിലെ മണ്ണിൽ നെൽകൃഷിയിലും മറ്റു കൃഷികളിലും വിളവ് കൊയ്ത മുൻകാല കർഷകരെ ചങ്ങനാശേരി കാർഷിക ജില്ലാ ഇൻഫാമും ചങ്ങനാശേരി അതിരൂപത ക്രിസും ചേർന്ന് മുഹമ്മയിൽ നടന്ന സമ്മേളനത്തിൽ ആദരിച്ചു.
മുഹമ്മ ഫോറോന പള്ളി ഹാളിൽ നടത്തിയ കർഷകസംഗമവും വൃക്ഷത്തൈ വിതരണവും ക്രിസ് ഡയറക്ടർ ഫാ. തോമസ് ഉദ്ഘാടനം ചെയ്തു. കർഷക സമ്മേളനത്തിൽ ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടൂപ്പാറ അധ്യക്ഷത വഹിച്ചു. ഇൻഫാം കാർഷിക ജില്ലയിലെ വിവിധ താലൂക്ക് പ്രതിനിധികൾ, മുഹമ്മ ഫൊ റോനയിലെ വിവിധ ഇടവകകളിലെ കർഷകരായ പ്രതിനിധികൾ, കർഷകർ, ക്രിസ്, ഇൻഫാം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇൻഫാം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ക്രിസ് പിആർഒയുമായ ടോം ജോസഫ് ചമ്പക്കുളം, ക്രിസ് ഇൻഫാം അതിരൂപത പ്രസിഡന്റ് ഡോ. സേവിച്ചൻ, ജോണിച്ചൻ മണ്ണൂപ്പറമ്പിൽ, റോയ് മുഹമ്മ, ബേബി വട്ടക്കര, ഡി. തോമസ് കുട്ടേൽ, ടി.ജി. പോൾ എന്നിവർ പ്രസംഗിച്ചു.