കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
1584706
Monday, August 18, 2025 11:49 PM IST
അമ്പലപ്പുഴ: വില്പനയ്ക്കായി കൊണ്ടുവന്ന 1.700 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി അടക്കം മൂന്നുപേരെ പുന്നപ്ര പോലീസ് പിടികൂടി. ഒഡിഷ കാണ്ഡുമല് ജില്ലയില്‍ കനൊബ് ഗിരി ദേബാസിസ് നായിക്(26), പുന്നപ്ര കുനയുടെചിറ ബിനു (34), പുന്നപ്ര ചിട്ടിക്കാരന്ചിറ വിനീഷ്(35) എന്നിവരെയാണ് പുന്നപ്ര പോലീസ് സ്റ്റേഷന് ഓഫീസര്‍ മഞ്ജുദാസിന്റെ നേതൃത്വത്തില്‍ എസ്ഐ അരുണ്‍കുമാറും സംഘവും പുന്നപ്ര മാര്‍ക്കറ്റിന് പടിഞ്ഞാറ് ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. മൂന്നംഗസംഘം ബാഗുമായി ലോഡ്ജിലേക്ക് കയറുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയതിലാണ് കഞ്ചാവ് പിടികൂടുന്നത്. ദേബാസിസ് നായിക്കാണ് ഇതരസംസ്ഥാനങ്ങളില്‍നിന്നു കഞ്ചാവ് എത്തിക്കുന്നത്. ഇതിനുള്ള പണം നല്‍കുന്നത് വിനീഷും ബിനുവുമാണ്. ഇവര്‍ പിന്നീട് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുകയാണ് പതിവ്.