ആ​ല​പ്പു​ഴ: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍പു​തി​യ അ​തി​ഥി​യാ​യി ആ​ണ്‍​കു​ഞ്ഞെ​ത്തി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് സ്ഥാ​പി​ച്ച അ​മ്മ​ത്തൊ​ട്ടി​ലി​ലാ​ണ് പു​ല​ര്‍​ച്ച 5.30ന് ​ആ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തേ ജൂ​ണ്‍ ആറിന് ​അ​മ്മ​ത്തൊട്ടി​ലി​ല്‍ ല​ഭി​ച്ച കു​ഞ്ഞും ആ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു. ഈ​വ​ര്‍​ഷം അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​ണി​ത്.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ കു​ട്ടി​യു​ള്ളത്. ദ​ത്തെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ശി​ശു​ക്ഷേ​മ​സ​മി​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച് ചൈ​ള്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി സം​സ്ഥാ​ന ശി​ശു​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കു​ഞ്ഞി​നെ മാ​റ്റും.