പ്രതിഷേധ മാർച്ചും മൗന പ്രതിഷേധവും ഇന്ന്
1584993
Tuesday, August 19, 2025 11:35 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സഹകരണ സംഘം നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും മൗന പ്രതിഷേധവും ഇന്ന് രാവിലെ 9.30ന് ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനിൽ നടക്കും. കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് മൗനജാഥ മാർക്കറ്റ് ജംഗ്ഷൻ റോഡ് വഴി അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന്റെ മുൻപിൽ എത്തി നിശബ്ദ പ്രതിഷേധം നടത്തും. താലൂക്കിലെ നിരവധി സഹകരണ സംഘങ്ങളിൽനിന്നും കോടിക്കണക്കിന് രൂപ തിരിമറി നടത്തിയിരിക്കുകയാണെന്ന് നിക്ഷേപ കൂട്ടായ്മ പറയുന്നു.
ഇതു സംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷമായി നിരന്തര സമരങ്ങൾ നടന്നുവരികയാണ്. ഹൈക്കോടതി നിക്ഷേപ പ്രശ്നം പരിഹരിക്കാൻ ഉത്തരവുമുണ്ടായിട്ടും സഹകരണ സംഘം ഭരണസമിതികൾ ഒളിച്ചുകളി നടത്തുകയാണന്ന് നിക്ഷേപ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.