ചക്കുളത്തുകാവില്‍ മംഗല്യദീപ പ്രതിഷ്ഠയും പുടവ വയ്പ്പും ഇന്ന്
1585390
Thursday, August 21, 2025 6:40 AM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഗൗരി ദര്‍ശന മഹോത്സവത്തിന്റെ ഭാഗമായി മംഗല്യ ദീപ പ്രതിഷ്ഠയും പുടവ വയ്പ്പും ഇന്നു നടക്കും. രാവിലെ അഞ്ചിന് വിശേഷാല്‍ പൂജകള്‍ക്കുശേഷം അഷ്ടദ്രവ്യമഹാഗണപതി ഹോമം, ദേവിഭാഗവത പാരായണം, വൈകുന്നേരം 6.30ന് മൂലകുടുംബക്ഷേത്രത്തില് മംഗല്ല്യദിപപ്രതിഷ്ഠയും പുടവവയ്പ്പും നടക്കും.
തുടര്‍ന്ന് ദിപാരാധനയും രണ്ട് ജിവതകളിലായി ദേവിയെയും ഗൗരിയെയും ഏഴുന്നെള്ളിച്ച് വാദ്യമേളങ്ങളുടെയും നാമജപങ്ങളുടെയും അഖണ്ഡനാമജപയജ്ഞത്തോടും കൂടി നാലമ്പല ചുറ്റും പ്രദക്ഷിണവും മംഗളാരതിയും നടക്കും.
നാളെ രാവിലെ ക്ഷേത്രത്തിലെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് പുറമേ ഗൗരി ദര്‍ശന മംഗളദീപ പ്രതിഷ്ഠയും വള ഏഴുന്നള്ളിപ്പും വളദര്ശനവും തുടര്‍ന്ന് പ്രസാദമൂട്ടും നടക്കും.