നാലു വനിതാ പ്രസിഡന്റുമാര്‍ ഉദ്ഘാടകരായി
1585389
Thursday, August 21, 2025 6:40 AM IST
മാന്നാര്‍: ഉദ്ഘാടനത്തിലെ വ്യത്യസ്തതകൊണ്ടു ശ്രദ്ധേയമായിരിക്കുകയാണ് ഒരു ഓഫീസ് ഉദ്ഘാടനം. നാലു വനിതാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നിലവിളക്കിലെ നാലു തിരികളും ഒരുപോലെ തെളിച്ച് ഉദ്ഘാടനം ചെയ്തതാണ് ഏറെ ശ്രദ്ധേയമായത്. സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ 14 വര്‍ഷങ്ങള്‍ പിന്നിട്ട മാന്നാര്‍ ടൗണ്‍ ക്ലബിന്റെ നവീകരിച്ച പുതിയ ഓഫീസ് ഉദ്ഘാടനമാണ് വ്യത്യസ്തമാക്കിയത്.
മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ടൗണ്‍ ക്ലബ്പ്രസിഡന്റ് ശിവദാസ് യു. പണിക്കര്‍ അധ്യക്ഷനായി. സെക്രട്ടറി എസ്. വിജയകുമാര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡൊമിനിക് ജോസഫ്, പഞ്ചായത്തംഗങ്ങളായ ശാന്തിനി ബാലകൃഷ്ണന്, അജിത് പഴവുര്, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പി.എന്‍. ശെല്‍വരാജ്, നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. മനോജ്, തോമസ് ചാക്കോ, സതീഷ് ശാന്തിനിവാസ്, കലാധരന്‍ കൈലാസം എന്നിവര്‍ പ്രസംഗിച്ചു.