ലഹരിക്കെതിരേ ബീച്ച് റണ്‍ 24ന്
1585563
Thursday, August 21, 2025 11:36 PM IST
ആലപ്പുഴ: സ്പോര്‍ട്സാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി ബീച്ചറണ് സംഘടിപ്പിക്കും. ആലപ്പുഴ കടപ്പുറത്ത് അത്ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോ ഫ്ളക്സ് ബീച്ച് മാരത്തോണ്‍ നടക്കുക. 24ന് ഉച്ചകഴിഞ്ഞ് 3.30നാണ് ബീച്ച് റണ്‍ നടക്കുക. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന് മുഖ്യ അതിഥിയായി പങ്കെടുക്കും. വിവിധ ഇനങ്ങളിലായി 10 കിലോമീറ്റര്‍ മാരത്തണ്‍ കെ.സി. വേണുഗോപാല്‍ എംപിയും അഞ്ചു കിലോമീറ്റര്‍ മാരത്തണ്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എയും മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ എച്ച്. സലാം എംഎല്‍എയും ഫ്ളാഗ് ഓഫ് ചെയ്യും.
വിജയികള്‍ക്ക് ഒരുലക്ഷം രൂപ കാഷ് പ്രൈസും ട്രോഫികളും മത്സരാഥികള്ക്കെല്ലാം ജേഴ്സിയും മെഡലും നല്‍കും. ഡിന്നറും സംഘാടകര്‍ നല്‍കും. മാരത്തോണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അത്ലറ്റിക്കോ ഡി പ്രസിഡന്റ് അഡ്വ. കുര്യന് ജയിംസും സെക്രട്ടറി യൂജിന്‍ ജോര്‍ജും അറിയിച്ചു. വൈദ്യസഹായം ഒരുക്കുന്നതിനായി കാര്‍ഡിയോളജിസ്റ്റ് ഡോ. തോമസ് മാത്യുവിന്റെയും ഓര്‍ത്തോ സര്ജന് ഡോ. ജഫേഴ്സണിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീം സജ്ജമാണ്.
92 വയസുള്ള ശങ്കുണ്ണി 10 കിലോമീറ്റര്‍ മാരത്തണില്‍ മത്സരാഥിയായി പങ്കെടുക്കും. സമ്മാനദാനം ജില്ലാ പോലീസ് ചീഫ് മോഹനചന്ദ്രന് നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് സൂബ ഡാന്‍സ്, ഡിജെ മ്യൂസിക് എന്നിവയും ഉണ്ടാകും. രജിസ്ട്രേഷന് ഇന്ന് അവസാനിക്കും.