കെപിഎസ്ടിഎ ധര്‍ണ
1585382
Thursday, August 21, 2025 6:40 AM IST
ചേർത്തല: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമായി കേരള സർക്കാർ നടപ്പാക്കിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജീവനക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന് ചേർത്തല വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല ഡിഇഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി പി.എ. ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം സോണി പവേലിൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.പി. ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇ.ആർ. ഉദയകുമാർ, സംസ്ഥാന സമിതി അംഗം കെ.എസ്. വിവേക്, സംസ്ഥാന മീഡിയ സെൽ ചെയർമാൻ പി.ആർ. രാജേഷ്, ഉപജില്ല ഭാരവാഹികളായ ആർ. രാജേശ്വരി, സരിതാ ഭരതൻ, ഗിരീഷ് കമ്മത്ത്, ജെറോം കെ. ജോസ് എന്നിവർ പ്രസംഗിച്ചു.