തോടിനു കുറുകെ അനധികൃത നിർമാണം; നോക്കുകുത്തിയായി അധികൃതർ
1584992
Tuesday, August 19, 2025 11:35 PM IST
അമ്പലപ്പുഴ: തോടു കൈയേറി നിര്‍മാണം നടത്തിയിട്ടും കണ്ടഭാവം നടിക്കാതെ അധികൃതര്‍. കഞ്ഞിപ്പാടം എസ്എന്‍ കവല റോഡില്‍ ഗുരുകുലം ജംഗ്ഷനു കിഴക്ക് ഭാഗത്താണ് തോടിനു കുറുകെ ഷെഡ് നിര്‍മിക്കുന്നത്. താഴെയും വശങ്ങളിലും ഇരുമ്പ് പൈപ്പും മേല്‍ക്കൂര ഷീറ്റിലുമായാണ് ഷെഡ് നിര്‍മിക്കുന്നത്. ഏതാനും ദിവസം മുന്‍പ് ആരംഭിച്ച ഷെഡിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. വായനശാല എന്ന പേരിലാണ് ഇപ്പോള്‍ ഷെഡ് നിര്‍മിക്കുന്നത്.
പ്രാദേശിക സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തോട് കൈയേറി അനധികൃത നിര്‍മാണം നടത്തിയിരിക്കുന്നത്. എന്നിട്ടും പഞ്ചായത്തോ, ജലസേചനവകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായാല്‍ ഇതിനു പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കുമോ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാര്‍.