ചാരങ്കാട്ട് സെറാമിക്സ് ആൻഡ് ഗ്രാനൈറ്റ്സ് ഷോറും തുറന്നു
1585386
Thursday, August 21, 2025 6:40 AM IST
ചേർത്തല: ചാരങ്കാട്ട് സെറാമിക്സ് ആൻഡ് ഗ്രാനൈറ്റ്സിന്റെ ഷോറൂം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് കിഴക്ക് ഭാഗത്തായി പ്രവര്‍ത്തനം തുടങ്ങി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യപ്രഭാഷണം നടത്തി. ചാരങ്കാട്ട് ഗ്രൂപ്പ് ചെയർമാൻ സി.ആർ. ജയരാജ് സ്വാഗതവും ബ്രാഞ്ച്മാനേജർ അശോക് കുമാർ നന്ദിയും പറഞ്ഞു.
രാഷ്ട്രീയ, സാമൂഹിക, വ്യാപാര-വ്യവസായ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. 15 പ്രമുഖ ബ്രാൻഡുകളുടെ കമ്പനി ഷോറൂമുകൾ ഒരുമിച്ച് വിശാലമായ ബിൽഡ് വെയർ എക്സ്പീരിയൻസ് സെന്ററാണ് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9544289000, 9544298000.