കാപ്പ നിയമപ്രകാരം ജയിലിലടച്ചു
1585388
Thursday, August 21, 2025 6:40 AM IST
ചേർത്തല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് സെൻട്രൽ ജയിലിലടച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ നികർത്ത് റെജിമോന്റെ മകൻ അഭിമന്യു(23) വിനെയാണ് ആലപ്പുഴ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലാക്കിയത്. ചേർത്തല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ റിപ്പോർട്ട് പ്രകാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയാണ് നടപടിയ്ക്ക് ശുപാർശ ചെയ്തത്.
അഭിമന്യു നിലവിൽ കാപ്പാ ഉത്തരവിനെത്തുടർന്ന് ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് നിലനിൽക്കെ ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിക്കുകയും റോബറി കേസിൽ ഉൾപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് കരുതൽ തടങ്കലിൽ അടച്ചത്.