കൈതവന പള്ളിയില്‍ തിരുനാള്‍
1584707
Monday, August 18, 2025 11:49 PM IST
ആലപ്പുഴ: കൈതവന വിമലഹൃദയ നാഥ പള്ളിയില്‍ പരിശുദ്ധ വിമലഹൃദയ നാഥയുടെ തിരുനാള്‍. ഇന്നു വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ഥന-ഫാ. അലക്സ് പാറപ്പുറം. നാളെ 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന-ഫാ. ജയിംസ് കുന്നില്‍. 21ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ഥന-ഫാ. സിറില്‍ നാല്പതാംകളം. 22ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ഥന-ഫാ. ആന്റണി പോരൂക്കര. 23ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ഥന-റവ.ഡോ. സേവ്യര്‍ ജെ. പുത്തന്‍കളം. 24ന് രാവിലെ 5.30ന് ജപമാല, സപ്ര, വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന-ഫാ. പീറ്റര്‍ ഊരോത്ത് വിസി.
25ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന-ഫാ. മണിലാല്‍ ക്രിസ് ഒഎഫ്എം. 26ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥ പ്രാര്‍ഥന-ഫാ. യോഹന്നാന് വട്ടത്തറ. 27ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം, മധ്യസ്ഥപ്രാര്‍ഥന-ഫാ. സിജി പുത്തന്‍വെളിയില്‍ സിഎംഐ. 28ന് വൈകുന്നേരം 4.30ന് ജപമാല, തുടര്‍ന്ന് അഞ്ചിന് കൊടിയേറ്റ്, ലദീഞ്ഞ്.
വികാരി ഫാ. ദമിയാനോസ് കോച്ചേരി കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രസംഗം-ഫാ. ആന്റണി ഏത്തയ്ക്കാട്ട്. 29ന് വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രസംഗം-ഫാ. ഏബ്രഹാം തയ്യില്‍. തുടര്‍ന്ന് പ്രദക്ഷിണം- ഫാ. മാത്യു നടമുഖത്ത്. 30ന് വൈകുന്നേരം 4ന് ജപമാല, 4.30ന് മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കല്‍, മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, പ്രസംഗം-ഫാ. മാത്യു ചങ്ങങ്കരി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം. ഡീക്കന്‍ ജോയല്‍ അരഞ്ഞാണിയില്‍ ഡിസി.
പ്രധാന തിരുനാള്‍ ദിനമായ 31ന് രാവിലെ ആറിന് സപ്ര, വിശുദ്ധ കുര്‍ബാന, രാവിലെ 9.30ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയിലിന് സ്വീകരണം. തുടര്‍ന്ന് തിരുനാള്‍ കുര്‍ബാന, സന്ദേശം-മാര്‍ തോമസ് തറയില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം-ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ.