വണ്ടാനം മെഡി. കോളജ് ആശുപത്രിയിലെ പ്രവേശനപാത തകർന്നു
1585001
Tuesday, August 19, 2025 11:35 PM IST
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ മുന്നില്‍നിന്ന് ആശുപത്രിയിലേക്കുള്ള റോഡിന്റെ മധ്യഭാഗത്ത്് മീറ്ററുകളോളം കുണ്ടും കുഴിയുമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. അത്യാസന്ന നിലയിലുള്ള രോഗികളുമായി നിരന്തരം ആംബുലന്‍സ് അടക്കം ചീറിപ്പായുന്ന റോഡാണിത്.
കുഴിയില്‍ വീണ് ഇരുചക്രവാഹനത്തില്‍ പോകുന്നവരുടെ അടക്കം നടുവൊടിയുന്ന സ്ഥിതിയാണ്. ഗര്‍ഭിണികളും വയോധികരുമായവരുടെ അവസ്ഥയും പരിതാപകരമാണ്. ആശുപത്രി വളപ്പില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയുന്ന തോടൊപ്പം റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കണമെന്നാവശ്യം ശക്തമാണ്.