വീട്ടമ്മയുടെ ദുരൂഹ മരണം: ഫോണിനായി പോലീസ് അന്വേഷണം ഊർജിതം
1585381
Thursday, August 21, 2025 6:40 AM IST
അമ്പലപ്പുഴ: ഒറ്റയ്ക്കു താമസിച്ച സ്ത്രീ ദുരൂഹസാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇവരുടെ നഷ്ടപ്പെട്ട ഫോണിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഫോൺ സ്വിച്ച് ഓഫായ നിലയിലാണുള്ളത്. ഫോൺ കണ്ടെത്തുന്നതിനൊപ്പം കോൾ ഡീറ്റയിത്സും പോലീസ് ശേഖരിക്കും. വിരലടയാളം ലഭിക്കാത്ത സാഹചര്യത്തിൽ ഫോൺ വിവരങ്ങൾ ശേഖരിച്ചാകും തുടരന്വേഷണം നടത്തുക.
പുറക്കാട് പഞ്ചായത്ത് 12-ാം വാർഡ് തോട്ടപ്പള്ളി ഒറ്റപ്പന പള്ളിക്ക് സമീപം ചെമ്പകപ്പള്ളിൽ റംലത്തി(60)നെ ഞായറാഴ്ചയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെതുടർന്ന് റംലത്തിന്റെ അകന്ന ബന്ധു ഉൾപ്പെടെയുള്ള യുവാവിനേയും സമീപവാസികളേയും പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രതിയിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലന്നാണ് വിവരം.