ചാ​രും​മൂ​ട്: നൂ​റ​നാ​ട് പ​ട​നി​ലം ക്ഷേ​ത്രം, ചു​ന​ക്ക​ര തി​രു​വൈ​രൂ​ർ ക്ഷേ​ത്രം എ​ന്നിവിടങ്ങ​ളി​ലേ​ക്ക് ഉ​ത്സ​വ​കാ​ല​ത്ത് ഉ​യ​ര​മു​ള്ള ന​ന്ദി​കേ​ശ കെ​ട്ടു​കാ​ഴ്ച​ക​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ വൈ​ദ്യു​തി ബ​ന്ധം മ​ണി​ക്കൂ​റു​ക​ളോ​ളം വി​ച്ഛേ​ദി​ക്കു​ന്ന ന​ട​പ​ടി​ക്കു പ​രി​ഹാ​ര​മാ​വു​ന്നു.

എം. ​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നി​ർ​ദേശ​പ്ര​കാ​രം സം​സ്ഥാ​ന ബ​ജ​റ്റി​ൽ രണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ച ഭൂ​ഗ​ർ​ഭ കേ​ബി​ൾ സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നു. 27ന് ​പ​ക​ൽ 11 മു​ത​ൽ ഓ​ൺ​ലൈ​നാ​യി ടെ​ൻ​ഡ​റി​ന് അ​പേ​ക്ഷി​ക്കാം. സെ​പ്റ്റം​ബ​ർ 12 വൈ​കി​ട്ട് അഞ്ചുവ​രെ ടെ​ൻ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കും. 19ന് ​പ​ക​ൽ 11ന് ​ടെ​ൻ​ഡ​ർ തു​റ​ക്കും. 100 ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണം എ​ന്നാ​ണ് നി​ബ​ന്ധ​ന. മാ​വേ​ലി​ക്ക​ര ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ന്‍റെ കീ​ഴി​ലെ നൂ​റ​നാ​ട് ചു​ന​ക്ക​ര ഇ​ല​ക്ട്രി​ക്ക​ൽ സെ​ക‌്ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യി​രു​ന്നു ര​ണ്ടു ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി ഭൂ​ഗ​ർ​ഭ കേ​ബി​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്ന​ത്.

കേ​ര​ള​ത്തി​ൽ ന​ന്ദി​കേ​ശ കെ​ട്ടു​കാ​ഴ്ച​ക​ൾ ന​ട​ക്കു​ന്ന പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളാ​ണ് നൂ​റ​നാ​ട് പ​ട​നി​ല​വും ചു​ന​ക്ക​ര​യും. അ​തി​നാ​ൽ ഭൂ​ഗ​ർ​ഭ കേ​ബി​ൾ യാ​ഥ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ ഉ​ത്സ​വ സ​മ​യ​ത്തെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വൈ​ദ്യു​തി മു​ട​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​വും.