പരുമല മെഡിക്കൽ സെന്റർ ചാരുംമൂട്ടിൽ പ്രവർത്തനം ആരംഭിച്ചു
1585572
Thursday, August 21, 2025 11:36 PM IST
ചാരുംമൂട്: പരുമല മെഡിക്കല്‍ സെന്റര്‍ ചാരുംമൂട് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം നിര്‍വഹിച്ചു.
നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. ലബോറട്ടറി, കാഷ്വാലിറ്റി, റേഡിയോളജി എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടനവും നടത്തി. എം.എസ്. അരുണ്‍ കുമാര്‍ എംഎല്‍എ, മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ തേവോഡോഷ്യസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോഡോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, വര്‍ക്കി ജോണ്‍, ഫാ. എം.സി. പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഫാ. ജോണ്‍സ് ഈപ്പന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷെറിന് ജോസഫ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ചുനക്കര തെക്ക് ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് നസിം മൗലവി അല്‍ കൗസരി അല്‍ ഖാസിമി, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനില്‍ കുമാര്‍, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി എന്നിവര്‍ പ്രസംഗിച്ചു.