തിരുനാളിന് കൊടിയേറി
1585396
Thursday, August 21, 2025 6:40 AM IST
എടത്വ: പാണ്ടങ്കരി സെന്റ് പയസ് ടെന്ത് പള്ളിയില്‍ ഇടവകത്തിരുനാളിന് വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടിയേറ്റി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍ സഹകാര്‍മികനായിരുന്നു. പ്രസുദേന്തി എബിന് റോയ്, കൈക്കാരന്മാരായ സാജന് സണ്ണി പള്ളിതുരുത്തില്, ആന്റണി സേവ്യര്‍ തൈപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി. ഇന്നു വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാര്‍ഥന, കുര്‍ബാന, സന്ദേശം- ഫാ. ഐബിന്‍ കൊറ്റത്തില്‍.
നാളെ വൈകുന്നേരം 4.30 ന് ജപമാല, മധ്യസ്ഥ പ്രാര്‍ഥന, കുര്‍ബാന, സന്ദേശം- ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍. 23ന് രാവിലെ 10ന് രോഗികള്‍ക്കുവേണ്ടിയുള്ള കുര്‍ബാന. വൈകുന്നേരം 4.30ന് ജപമാല, മധ്യസ്ഥ പ്രാര്‍ഥന, കുര്‍ബാന, സന്ദേശം (സ്കൂള്‍ ചാപ്പലില്‍)- ഫാ. ജയിംസ് പഴയമഠം. 6.30ന് പാണ്ടങ്കരി പള്ളിയിലേക്ക് പ്രദക്ഷിണം. 24ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.15ന് സപ്ര, കുര്‍ബാന - ഫാ. ആന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍, സന്ദേശം- ഡീക്കൻ നവീന്‍ പ്ലക്കാലില്, 12ന് പ്രദക്ഷിണം- ഫാ. തോമസ് കാരയ്ക്കാട്, തുടര്‍ന്ന് സ്നേഹവിരുന്ന്.