ഭവന ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും
1584710
Monday, August 18, 2025 11:49 PM IST
അമ്പലപ്പുഴ: ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഭവന ഉദ്ഘാടനവും മെറിറ്റ് അവാർഡ് വിതരണവും നടത്തി. കേരളത്തിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ഹോട്ടൽ& റസ്റ്ററന്റ് അസോസിയേഷന്റെ അമ്പലപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ ഓഫീസ് വണ്ടാനം ടിഡിഎംസി കാമ്പസിന് എതിർവശമുള്ള എ.കെ. ബിൽഡിംഗ്സിൽ സംസ്ഥാന സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു.
ഹോട്ടൽ ഉടമകളുടെയും തൊഴിലാളികളുടെയും എസ് എസ്എൽസി പ്ലസ്ടു ഉന്നത വിദ്യാഭ്യാസം എന്നിവയിൽ വിജയികളായ വിദ്യാർഥികൾക്ക് അമ്പലപ്പുഴ യൂണിറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് അമ്പലപ്പുഴ എംഎൽഎ.എച്ച്. സലാം വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കബീർ റഹുമാനിയ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പനച്ചുവട് സ്വാതന്ത്ര്യദിന സന്ദേശം നടത്തി. കെഎച്ച്ആർഎ സംസ്ഥാന സെക്രട്ടറി റോയ് മഡോണ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ, സെക്രട്ടറി നാസർ ബി. താജ്, യുണിറ്റ് രക്ഷാധികാരി കാസിം ബ്രൈറ്റ്, ഇക്ബാൽ താജ്, വി.എ കാസിം ബ്രദേഴ്സ് എന്നിവർ പ്രസംഗിച്ചു.